പതിനെട്ടാം അടിസ്ഥാനം: പണ്ഡിതനോട് ചോദ്യം ചോദിക്കുന്നതിൽ സൂക്ഷ്മത പാലിക്കുക
ശൈഖ് ഡോ. സ്വാലിഹ് ബ്നു അബ്ദില്ലാഹ് അൽ-ഉസൈമി - വിജ്ഞാനത്തെ മഹത്വപ്പെടുത്തൽ കുഴപ്പം പിടിച്ച ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറാനും, പണ്ഡിതന്റെ ഗാംഭീര്യം സംരക്ഷിക്കാനും വേണ്ടി. കാരണം, ചില ചോദ്യങ്ങൾ കൊണ്ട് ഉദ്ദേശിക്കുന്നത് കുഴപ്പമുണ്ടാക്കലും, ഫിത്ന ഉണർത്തലും, തിന്മ പ്രചരിപ്പിക്കലുമാണ്. പണ്ഡിതന്മാർക്ക് ഇങ്ങനെയുള്ള…
പതിനേഴാം അടിസ്ഥാനം: വിജ്ഞാനത്തെ പ്രതിരോധിക്കുകയും അതിന്റെ ഉറവിടങ്ങളെ സംരക്ഷിക്കുകയും ചെയ്യുക
ശൈഖ് ഡോ. സ്വാലിഹ് ബ്നു അബ്ദില്ലാഹ് അൽ-ഉസൈമി - വിജ്ഞാനത്തെ മഹത്വപ്പെടുത്തൽ നിശ്ചയം, വിജ്ഞാനത്തിന് വലിയൊരു പവിത്രതയുണ്ട്. അതിന്റെ സ്ഥാനത്തേക്ക് യോജിക്കാത്ത ഒന്ന് വന്നാൽ അതിനുവേണ്ടി പ്രതിരോധിക്കേണ്ടത് നിർബന്ധമാണ്. വിജ്ഞാനത്തിന്റെ ആളുകളുടെ അടുക്കൽ ഈ പ്രതിരോധം പല രൂപങ്ങളിൽ വെളിപ്പെട്ടിട്ടുണ്ട്. അതിൽ…
പതിനാറാം അടിസ്ഥാനം: വിജ്ഞാനത്തിന്റെ മജ്‌ലിസുകളെ ബഹുമാനിക്കുകയും അതിന്റെ പാത്രങ്ങളെ ആദരിക്കുകയും ചെയ്യുക
ശൈഖ് ഡോ. സ്വാലിഹ് ബ്നു അബ്ദില്ലാഹ് അൽ-ഉസൈമി - വിജ്ഞാനത്തെ മഹത്വപ്പെടുത്തൽ കാരണം, പണ്ഡിതന്മാരുടെ മജ്‌ലിസുകൾ പ്രവാചകന്മാരുടെ മജ്‌ലിസുകൾ പോലെയാണ്. സഹ്ൽ ബ്നു അബ്ദില്ലാഹ് പറഞ്ഞു: "ആരെങ്കിലും പ്രവാചകന്മാരുടെ മജ്‌ലിസുകളിലേക്ക് നോക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അവൻ പണ്ഡിതന്മാരുടെ മജ്‌ലിസുകളിലേക്ക് നോക്കട്ടെ. ഒരാൾ വന്ന്…
പതിനഞ്ചാം അടിസ്ഥാനം: പ്രയാസകരമായ കാര്യങ്ങൾ അതിന്റെ ആളുകളിലേക്ക് മടക്കുക
ശൈഖ് ഡോ. സ്വാലിഹ് ബ്നു അബ്ദില്ലാഹ് അൽ-ഉസൈമി - വിജ്ഞാനത്തെ മഹത്വപ്പെടുത്തൽ വിജ്ഞാനത്തെ മഹത്വപ്പെടുത്തുന്നവൻ, അതിന്റെ പ്രയാസകരമായ കാര്യങ്ങൾ പരിഹരിക്കാൻ വേണ്ടി അതിന്റെ വിദഗ്ദ്ധരിലും പണ്ഡിതന്മാരിലും ആശ്രയിക്കുന്നു. അല്ലാഹുവിന്റെ മേൽ വിജ്ഞാനമില്ലാതെ പറയുന്നതിനെയും, ദീനിൽ കെട്ടിച്ചമക്കുന്നതിനെയും ഭയന്നുകൊണ്ട്, തനിക്ക് കഴിവില്ലാത്ത കാര്യങ്ങളിലേക്ക്…
പതിനാലാം അടിസ്ഥാനം: വിജ്ഞാനത്തിന്റെ ആളുകളെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുക
ശൈഖ് ഡോ. സ്വാലിഹ് ബ്നു അബ്ദില്ലാഹ് അൽ-ഉസൈമി - വിജ്ഞാനത്തെ മഹത്വപ്പെടുത്തൽ നിശ്ചയം, പണ്ഡിതന്മാരുടെ ശ്രേഷ്ഠത വലുതാണ്. അവരുടെ സ്ഥാനം മഹത്തായ സ്ഥാനമാണ്; കാരണം, അവർ ആത്മാവിന്റെ പിതാക്കളാണ്. ശൈഖ് ആത്മാവിന്റെ പിതാവാണ്, പിതാവ് ശരീരത്തിന്റെ പിതാവായതുപോലെ. ഉബയ്യ് ബ്നു കഅ്ബ്…
പതിനൊന്നാം അടിസ്ഥാനം: മാന്യതക്ക് വിരുദ്ധമായതും അതിനെ കളങ്കപ്പെടുത്തുന്നതുമായ കാര്യങ്ങളിൽ നിന്ന് വിജ്ഞാനത്തെ സംരക്ഷിക്കുക
ശൈഖ് ഡോ. സ്വാലിഹ് ബ്നു അബ്ദില്ലാഹ് അൽ-ഉസൈമി - വിജ്ഞാനത്തെ മഹത്വപ്പെടുത്തൽ "ആര് വിജ്ഞാനത്തെ പാലിച്ചില്ലയോ, വിജ്ഞാനം അവനെയും പാലിക്കുകയില്ല" - ഇമാം ശാഫിഈ പറഞ്ഞു. ആര് മാന്യതക്ക് കളങ്കം വരുത്തുന്ന കാര്യങ്ങളിൽ ഏർപ്പെട്ടുകൊണ്ട് അതിൽ വീഴ്ച വരുത്തിയോ, അവൻ വിജ്ഞാനത്തെ…
പത്താം അടിസ്ഥാനം: വിജ്ഞാനത്തിന്റെ മര്യാദകൾ പാലിക്കൽ
ശൈഖ് ഡോ. സ്വാലിഹ് ബ്നു അബ്ദില്ലാഹ് അൽ-ഉസൈമി - വിജ്ഞാനത്തെ മഹത്വപ്പെടുത്തൽ ഇബ്നുൽ ഖയ്യിം رحمه الله 'മദാരിജു സ്സാലികീൻ' എന്ന ഗ്രന്ഥത്തിൽ പറയുന്നു: "ഒരു വ്യക്തിയുടെ മര്യാദ അവന്റെ സൗഭാഗ്യത്തിന്റെയും വിജയത്തിന്റെയും അടയാളമാണ്. അവന്റെ മര്യാദക്കുറവ് അവന്റെ പരാജയത്തിന്റെയും നാശത്തിന്റെയും…
ഒമ്പതാം അടിസ്ഥാനം: വിജ്ഞാനത്തിൽ സഹിക്കുകയും നൽകുന്നതിൽ ക്ഷമ പാലിക്കുകയും ചെയ്യുക
ശൈഖ് ഡോ. സ്വാലിഹ് ബ്നു അബ്ദില്ലാഹ് അൽ-ഉസൈമി - വിജ്ഞാനത്തെ മഹത്വപ്പെടുത്തൽ കാരണം, മഹത്തായ കാര്യങ്ങളെല്ലാം ക്ഷമ കൊണ്ടല്ലാതെ നേടാനാവില്ല. ഉന്നതമായ കാര്യങ്ങൾ തേടുന്നതിൽ മനസ്സിന് സഹിക്കാൻ കഴിയുന്ന ഏറ്റവും വലിയ കാര്യം, അതിൽ ക്ഷമിക്കാൻ അതിനെ പഠിപ്പിക്കലാണ്. അതുകൊണ്ടാണ്, ഈമാനിന്റെ…
എട്ടാം അടിസ്ഥാനം: വിജ്ഞാനം തേടുന്നതിൽ സാവകാശം പാലിക്കുകയും തിടുക്കം ഉപേക്ഷിക്കുകയും ചെയ്യുക
ശൈഖ് ഡോ. സ്വാലിഹ് ബ്നു അബ്ദില്ലാഹ് അൽ-ഉസൈമി - വിജ്ഞാനത്തെ മഹത്വപ്പെടുത്തൽ നിശ്ചയം, വിജ്ഞാനം കരസ്ഥമാക്കുന്നത് ഒറ്റയടിക്കല്ല; കാരണം, ഹൃദയം അതിന് ദുർബലമാണ്. വിജ്ഞാനത്തിന് ഹൃദയത്തിൽ ഒരു ഭാരമുണ്ട്, അത് വഹിക്കുന്നവന്റെ കയ്യിലെ കല്ലിന്റെ ഭാരം പോലെയാണ്; അല്ലാഹു പറയുന്നു: "തീര്‍ച്ചയായും നാം…
ഏഴാം അടിസ്ഥാനം: വിജ്ഞാനം കരസ്ഥമാക്കാൻ മുന്നേറുക, കുട്ടിക്കാലവും യുവത്വവും ഉപയോഗപ്പെടുത്തുക
ശൈഖ് ഡോ. സ്വാലിഹ് ബ്നു അബ്ദില്ലാഹ് അൽ-ഉസൈമി - വിജ്ഞാനത്തെ മഹത്വപ്പെടുത്തൽ കാരണം, ആയുസ്സ് ഒരു പൂവാണ്: ഒന്നുകിൽ ഉന്നതമായ കാര്യങ്ങളിലൂടെ സഞ്ചരിച്ച് അതൊരു ഫലമായി മാറും, അല്ലെങ്കിൽ അത് വാടിപ്പോകും. ആയുസ്സാകുന്ന പൂവ് ഫലം നൽകുന്ന കാര്യങ്ങളിൽ പെട്ടതാണ്: വിജ്ഞാനം…

