ശൈഖ് ഡോ. മുഹമ്മദ് ഹിശാം ത്വാഹിരി

1 Min Read

പ്രമുഖ പണ്ഡിതനും, പ്രബോധകനും, ഗവേഷകനുമാണ് ശൈഖ് ഡോ. മുഹമ്മദ് ഹിശാം ത്വാഹിരി (الشيخ د. محمد هشام طاهري).1969-ൽ അഫ്ഗാനിസ്ഥാനിൽ ജനിച്ച അദ്ദേഹം, മദീന ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയിൽ നിന്ന് അഖീദ വിഭാഗത്തിൽ ഉന്നത വിജയത്തോടെ മാസ്റ്റേഴ്‌സും ഡോക്ടറേറ്റും കരസ്ഥമാക്കി. കുവൈത്ത് യൂണിവേഴ്‌സിറ്റി അധ്യാപകൻ, ദുബായ് ജുമൈറ യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് ഡീൻ, കുവൈത്ത് ഔഖാഫ് മന്ത്രാലയത്തിലെ ഇസ്‌ലാമിക് സ്റ്റഡീസ് സീനിയർ റിസർച്ചർ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ആദർശ വിശുദ്ധി കാത്തുസൂക്ഷിക്കുന്നതിലും, ബിദ്അത്തുകൾക്കും തീവ്രവാദ ചിന്തകൾക്കുമെതിരെയുള്ള പ്രബോധന പ്രവർത്തനങ്ങളിലും ശ്രദ്ധേയനായ അദ്ദേഹത്തിന്റേതായി 130-ലധികം രചനകളും ഗവേഷണ ഗ്രന്ഥങ്ങളുമുണ്ട്. ശൈഖ് ഉബൈദ് അൽ-ജാബിരി, ശൈഖ് ഡോ. മുഹമ്മദ് അബ്ദുറഹ്മാൻ അൽ-ഖമീയസ് തുടങ്ങിയ പ്രമുഖ പണ്ഡിതന്മാരുമായി ചേർന്നും അദ്ദേഹം ഒട്ടേറെ ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. കുവൈത്ത് ഔഖാഫിന് കീഴിലെ ആഇശ അൽ-മഹ്‌രി മസ്ജിദിലെ ഇമാമും ഖത്വീബുമായ അദ്ദേഹം വിവിധ രാജ്യങ്ങളിലായി 200-ലധികം വിജ്ഞാന സദസ്സുകളും, റേഡിയോ, ടെലിവിഷൻ പ്രോഗ്രാമുകളിലൂടെയും ദഅ്‌വ രംഗത്ത് അദ്ദേഹം സജീവ സാന്നിധ്യമാണ്.

Share This Article
Leave a Comment