ശൈഖ് അബ്ദുല്ല അൽ ഉബൈലാൻ
അല്ലാഹു പറയുന്നു: “താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ വിവേകം നല്‍കുന്നു. ഏതൊരാള്‍ക്ക് വിവേകം നല്‍കപ്പെടുന്നുവോ അവന് ധാരാളം നന്മകള്‍ നല്‍കപ്പെട്ടിരിക്കുന്നു. ബുദ്ധിമാന്മാര്‍ മാത്രമേ ആലോചിച്ച് മനസ്സിലാക്കുകയുള്ളൂ.” [സൂറത്ത് അൽ-ബഖറ: 269].
വലിയ വിഷയങ്ങളിൽ, ഒരു പ്രവൃത്തിയുടെ ബാഹ്യരൂപം മാത്രം നോക്കിയാൽ പോരാ; മറിച്ച് അത് ഉടലെടുക്കുന്ന സാഹചര്യങ്ങളെ മനസ്സിലാക്കുകയും, അതിന് ചുറ്റുമുള്ള കാര്യങ്ങളും അതിന്റെ അനന്തരഫലങ്ങളും പരിഗണിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്. സമകാലിക അവതരണങ്ങളിലെ ഏറ്റവും വലിയ ന്യൂനതകളിലൊന്ന് എന്തെന്നാൽ: വ്യത്യസ്തരായവരെ ഒരേ അളവുകോലിൽ സമമാക്കുകയും, അവരിലെ സ്വാധീനങ്ങളുടെ വ്യാപ്തിയും റോളുകളിലെ വ്യത്യാസവും പരിഗണിക്കാതെ ഒരൊറ്റ മാനദണ്ഡം വെച്ച് തീരുമാനങ്ങളെ അളക്കുകയും ചെയ്യുക എന്നതാണ്.
ഈ ന്യൂനത വളരെ വ്യക്തമായി പ്രകടമാകുന്നത് ‘ബന്ധങ്ങൾ സാധാരണ നിലയിലാക്കൽ’ എന്ന വിഷയത്തിലാണ്. എല്ലാ രാജ്യങ്ങളും ഒരേ പാത സ്വീകരിക്കാൻ ബാധ്യസ്ഥരാണെന്ന തോന്നൽ ഉളവാക്കുന്ന രൂപത്തിലാണ് ചിലപ്പോൾ അത് അവതരിപ്പിക്കപ്പെടുന്നത്. അവരെല്ലാം ഒരേ സ്ഥാനത്ത് നിന്നാണ് പ്രവർത്തിക്കുന്നതെന്നും ഒരേ ഭാരങ്ങളാണ് ചുമക്കുന്നതെന്നും തോന്നിപ്പിക്കും വിധമാണത്.
എന്നാൽ ഈയൊരു ധാരണ കൃത്യതയില്ലാത്തതാണ്. കാരണം, വളരെ വിശാലമായ രാഷ്ട്രീയ-മത സ്വാധീനങ്ങളുള്ള, അവരെടുക്കുന്ന തീരുമാനങ്ങളുടെ അലയൊലികൾ വിശാലമായ അറബ്-ഇസ്‌ലാമിക ലോകത്തേക്ക് വ്യാപിക്കുന്ന, ചരിത്രപരമായും വൈകാരികമായും വലിയ വിഷയങ്ങളുമായി ബന്ധപ്പെട്ടുകിടക്കുന്ന ഒരു രാജ്യവും; മറുവശത്ത് തങ്ങളുടെ തീരുമാനങ്ങളുടെ പ്രത്യാഘാതങ്ങൾ തങ്ങളുടെ സ്വന്തം അതിർത്തിക്കുള്ളിൽ മാത്രം ഒതുങ്ങിനിൽക്കുന്ന മറ്റൊരു രാജ്യവും തമ്മിൽ അടിസ്ഥാനപരമായ വലിയ വ്യത്യാസമുണ്ട്.
സ്വാധീനമുള്ള ആ വലിയ രാജ്യം തങ്ങളുടെ തീരുമാനങ്ങളെ ഒരു ആഭ്യന്തര വിഷയം മാത്രമായിട്ടല്ല കാണുന്നത്. മറിച്ച് തങ്ങളെയും മറികടന്ന് പോകുന്ന, മറ്റുള്ളവരിലേക്കും വ്യാപിക്കുന്ന ഒരു നിലപാടായിട്ടാണ് അവർ അതിനെ കാണുന്നത്. അതുകൊണ്ടുതന്നെ, തങ്ങളുടെ കാൽവെപ്പുകളെ ആ നിമിഷത്തിന്റെ അളവിൽ മാത്രം അവർ പരിമിതപ്പെടുത്തില്ല; മറിച്ച് അതിൽ നിന്നുണ്ടാകുന്ന അനന്തരഫലങ്ങളുടെയും അത് അവശേഷിപ്പിക്കുന്ന ദീർഘകാല പ്രത്യാഘാതങ്ങളുടെയും വെളിച്ചത്തിലായിരിക്കും അവരുടെ തീരുമാനങ്ങൾ. അതിനാൽ, ഈ രണ്ട് മാതൃകകളെയും തമ്മിൽ സമമാക്കുക എന്നത് പിഴച്ചൊരു സമമാക്കലാണ്; അത് യാഥാർത്ഥ്യങ്ങളിലുള്ള വ്യത്യാസങ്ങളെ ഇല്ലാതാക്കുകയും നീതിപൂർവ്വമല്ലാത്ത ഒരു വിധിയിലേക്ക് നയിക്കുകയും ചെയ്യുന്നു.
മറ്റൊരു വശത്ത്, ഇസ്രായേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കുന്ന വിഷയം, അതിലെ നിബന്ധനകളും പൊതുവായ സാഹചര്യങ്ങളും മാറ്റിനിർത്തിക്കൊണ്ട് കൈകാര്യം ചെയ്യുന്നത് ആ വിഷയത്തിന്റെ അടിസ്ഥാന യാഥാർത്ഥ്യത്തെ തന്നെ ഇല്ലാതാക്കുന്നു. ഫലസ്തീനിലെ അധിനിവേശം എന്ന യാഥാർത്ഥ്യമാണത്. അതിന്റെ യഥാർത്ഥ അവസ്ഥയെ പ്രതിഫലിപ്പിക്കാത്ത വളരെ ചുരുങ്ങിയ ഒരു രൂപത്തിലാണ് അത് ചിലർ അവതരിപ്പിക്കുന്നത്.
ഇത്തരം വിഷയങ്ങളിലെ നീതി എന്നത് അളവുകോലുകൾ ഏകീകരിക്കലല്ല; മറിച്ച് ഓരോ സ്ഥാനത്തിനും അതിന്റേതായ പരിഗണന നൽകുകയും, ഓരോ തീരുമാനത്തിനും അതിന് അനുയോജ്യമായ പശ്ചാത്തലം നൽകുകയും ചെയ്യുക എന്നതാണ്. വ്യത്യാസങ്ങളെ സമമാക്കുക എന്നത് ഒരിക്കലും വിവേകമല്ല; യാഥാർത്ഥ്യങ്ങളെ ഒരൊറ്റ ചിത്രത്തിലേക്ക് ചുരുക്കുക എന്നത് കൃത്യതയുമല്ല.
എല്ലാ ഉപമകളും പദവി ഉയർത്തുന്നവയല്ല; എല്ലാ താരതമ്യങ്ങളും ആശയത്തെ നന്നാക്കുന്നവയുമല്ല. മറിച്ച് ചില താരതമ്യങ്ങൾ ഒരു കാര്യത്തെ വലുതാക്കാൻ ഉദ്ദേശിച്ചുകൊണ്ടാണെങ്കിലും, അത് അതിന്റെ പദവി കുറയ്ക്കാൻ കാരണമായേക്കാം. കവി പറഞ്ഞതുപോലെ:
“വാളിന് വടിയേക്കാൾ മൂർച്ചയുണ്ട് എന്ന് പറയപ്പെട്ടാൽ, അത് ആ വാളിന്റെ പദവി കുറയ്ക്കുന്നതായി താങ്കൾ കാണുന്നില്ലേ?”
അതിനാൽ ഓരോന്നിന്റെയും സ്ഥാനങ്ങൾ കാത്തുസൂക്ഷിക്കുകയും, കാര്യങ്ങളെ അതിന്റേതായ സ്ഥാനത്ത് വെക്കുകയും ചെയ്യുക എന്നതാണ് നീതിയോട് ഏറ്റവും അടുത്തതും മനസ്സിലാക്കാൻ എളുപ്പമുള്ളതും. വീക്ഷണത്തിന്റെയും വിധിയുടെയും തുലാസിൽ ഏറ്റവും കൂടുതൽ സ്വാധീനം അവശേഷിപ്പിക്കുന്നതും അത് തന്നെയാണ്.
ليست كلُّ الدول سواء
حيث يختلف الموقع يختلف الميزان
قال تعالى:﴿يُؤۡتِي ٱلۡحِكۡمَةَ مَن يَشَآءُۚ وَمَن يُؤۡتَ ٱلۡحِكۡمَةَ فَقَدۡ أُوتِيَ خَيۡرٗا كَثِيرٗاۗ وَمَا يَذَّكَّرُ إِلَّآ أُو۟لُوا۟ ٱلۡأَلۡبَٰبِ﴾
في القضايا الكبرى، لا يكفي النظر إلى ظاهر الفعل، بل لا بدّ من فهم السياق الذي يصدر عنه، واستحضار ما يحيط به من ملابساتٍ ومآلات ، ومن أبرز مواطن الخلل في الطرح المعاصر: تسوية المختلفين في الميزان، وقياس القرارات بمعيارٍ واحد، دون اعتبارٍ لتفاوت الأدوار واتساع دوائر التأثير،
ويبرز هذا الخلل بوضوح في شأن التطبيع؛ إذ يُطرح أحيانًا بصيغةٍ توحي بأن جميع الدول مطالَبة باتخاذ المسار ذاته، وكأنها تتحرّك من الموقع نفسه وتتحمّل الأعباء ذاتها ، غير أنّ هذا التصوّر يفتقر إلى الدقّة؛ إذ ثمّة فرقٌ جوهري بين دولةٍ ذات ثقلٍ ديني وسياسي واسع، تمتدّ آثار قراراتها إلى محيطٍ عربي وإسلامي أرحب، وترتبط وجدانًا وتاريخًا بقضايا كبرى، وبين دولةٍ تنحصر تبعات قراراتها في نطاقها السيادي الخاص ،
فالدولة ذات الثقل لا تنظر إلى قرارها بوصفه شأنًا داخليًا فحسب، بل باعتباره موقفًا يتجاوزها، وأثرًا يمتدّ إلى غيرها؛ فلا تُحكِم خطوتها على قدر اللحظة، بل على ضوء ما تؤول إليه من نتائج وما تتركه من أثرٍ ممتد. ومن هنا، فإن التسوية بين هذين النموذجين تسويةٌ مختلّة، تُهدر الفروق الواقعية، وتُفضي إلى حكمٍ غير منصف ،
ومن جهةٍ أخرى، فإن تناول مسألة التطبيع مع إسرائيل بمعزلٍ عن شروطها وسياقها العام، يُغفل جوهر القضية، وهو واقع الاحتلال لفلسطين، ويُقدّمها في صورةٍ مختزلة لا تعبّر عن حقيقتها ، ولعلّ الإنصاف في مثل هذه القضايا لا يكون بتوحيد الموازين، بل بإعطاء كلّ موضعٍ قدره، وكلّ قرارٍ سياقه الذي يليق به؛ فليس من الحكمة أن تُسوّى الفوارق، ولا من الدقّة أن يُختزل الواقع في صورةٍ واحدة ،
وما كلُّ تشبيهٍ يرفع، ولا كلُّ مقارنةٍ تُحسن البيان؛ بل قد يكون في بعض المقارنات ما يُنقص من قدر الشيء وهو يُراد به تعظيمه، كما قيل:
ألم ترَ أنَّ السيفَ ينقصُ قدرُهُ
إذا قيلَ إنَّ السيفَ أمضى من العصا
فحفظُ المقادير، ووضعُ الأمور في مواضعها، أدنى إلى العدل، وأقرب إلى الفهم، وأبقى أثرًا في ميزان النظر والحكم.

