“മുഹമ്മദ് നബി അല്ലാഹുവിന്റെ ദൂതനാണെന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു” എന്ന പ്രവാചകത്വ സാക്ഷ്യം അർത്ഥമാക്കുന്നത്, മുഹമ്മദ് നബി ﷺ യുടെ ദൗത്യത്തെ അംഗീകരിക്കുകയും, അദ്ദേഹത്തിന്റെ പ്രവാചകത്വത്തെ സ്ഥിരീകരിക്കുകയും, അദ്ദേഹത്തെ അല്ലാഹുവിന്റെ പ്രവാചകനും ദൂതനുമായി അംഗീകരിക്കുകയും ചെയ്യുക എന്നതാണ്.
അല്ലാഹു പറയുന്നു:
مُّحَمَّدٌ رَّسُولُ اللَّهِ
‘മുഹമ്മദ് അല്ലാഹുവിന്റെ റസൂലാകുന്നു.’¹
അതുപോലെ, അല്ലാഹു പറയുന്നതുപോലെ ഈസാ (യേശു) അദ്ദേഹത്തിന്റെ വരവിനെക്കുറിച്ച് സന്തോഷവാർത്ത അറിയിച്ചിരുന്നു:
وَمُبَشِّرًا بِرَسُولٍ يَأْتِي مِن بَعْدِي اسْمُهُ أَحْمَدُ
‘എനിക്ക് ശേഷം വരുന്ന അഹ്‌മദ് എന്ന് പേരുള്ള ഒരു ദൂതനെപ്പറ്റി സന്തോഷവാർത്ത അറിയിക്കുന്നവനുമായിട്ടാണ് (ഞാൻ വന്നിട്ടുള്ളത്).’²
മുഹമ്മദ് നബി ﷺ യുടെ പേരുകളിലൊന്നാണ് “അഹ്‌മദ്”.
മുഴുവൻ മനുഷ്യർക്കുമുള്ള അദ്ദേഹത്തിന്റെ ദൗത്യത്തിന്റെ സാർവത്രികതയെ അംഗീകരിക്കുക എന്നത് ഈ സാക്ഷ്യത്തിന്റെ താല്പര്യങ്ങളിലൊന്നാണ്.
അല്ലാഹു പറയുന്നു:
قُلْ يَا أَيُّهَا النَّاسُ إِنِّي رَسُولُ اللَّهِ إِلَيْكُمْ جَمِيعًا الَّذِي لَهُ مُلْكُ السَّمَاوَاتِ وَالْأَرْضِ ۖ لَا إِلَٰهَ إِلَّا هُوَ يُحْيِي وَيُمِيتُ ۖ فَآمِنُوا بِاللَّهِ وَرَسُولِهِ النَّبِيِّ الْأُمِّيِّ الَّذِي يُؤْمِنُ بِاللَّهِ وَكَلِمَاتِهِ وَاتَّبِعُوهُ لَعَلَّكُمْ تَهْتَدُونَ
‘(നബിയേ,) പറയുക: മനുഷ്യരേ, തീർച്ചയായും ഞാൻ നിങ്ങളിലേക്കെല്ലാമുള്ള അല്ലാഹുവിന്റെ ദൂതനാകുന്നു. ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യം ഏതൊരാൾക്കാണോ അവന്റേത്. അവനല്ലാതെ യാതൊരു ദൈവവുമില്ല. അവൻ ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നു. അതിനാൽ നിങ്ങൾ അല്ലാഹുവിലും അവന്റെ ദൂതനിലും വിശ്വസിക്കുക. അതെ, അല്ലാഹുവിലും അവന്റെ വചനങ്ങളിലും വിശ്വസിക്കുന്ന അക്ഷരജ്ഞാനമില്ലാത്ത ആ പ്രവാചകനിൽ. നിങ്ങൾ അദ്ദേഹത്തെ പിൻപറ്റുക. നിങ്ങൾക്ക് നേർവഴി പ്രാപിക്കാം.’³
മുഹമ്മദ് നബി ﷺ യെ അനുസരിക്കുക, അദ്ദേഹം കൽപ്പിച്ച കാര്യങ്ങൾ സ്വീകരിക്കുക, അദ്ദേഹം നിരോധിക്കുകയും നിരുത്സാഹപ്പെടുത്തുകയും ചെയ്തവ ഒഴിവാക്കുക എന്നതും ഇതിന്റെ മറ്റൊരു താല്പര്യമാണ്.
അല്ലാഹു പറയുന്നു:
لَّقَدْ كَانَ لَكُمْ فِي رَسُولِ اللَّهِ أُسْوَةٌ حَسَنَةٌ لِّمَن كَانَ يَرْجُو اللَّهَ وَالْيَوْمَ الْآخِرَ وَذَكَرَ اللَّهَ كَثِيرًا
‘തീർച്ചയായും അല്ലാഹുവിന്റെ ദൂതനിൽ നിങ്ങൾക്ക് ഉത്തമമായ ഒരു മാതൃകയുണ്ട്; അതായത് അല്ലാഹുവെയും അന്ത്യദിനത്തെയും പ്രതീക്ഷിക്കുകയും അല്ലാഹുവെ ധാരാളമായി ഓർക്കുകയും ചെയ്യുന്നവർക്ക്.’⁴
അല്ലാഹു വീണ്ടും പറയുന്നു:
وَمَا آتَاكُمُ الرَّسُولُ فَخُذُوهُ وَمَا نَهَاكُمْ عَنْهُ فَانتَهُوا
‘റസൂൽ നിങ്ങൾക്ക് നൽകിയതെന്തോ അത് നിങ്ങൾ സ്വീകരിക്കുക. എന്തൊന്നിൽ നിന്ന് അദ്ദേഹം നിങ്ങളെ വിലക്കിയോ അതിൽ നിന്ന് നിങ്ങൾ മാറിനിൽക്കുകയും ചെയ്യുക.’⁵
അതുപോലെ, മുഹമ്മദ് നബി ﷺ പ്രവാചകന്മാരിലും ദൂതന്മാരിലും അവസാനത്തെയാളാണെന്ന് വിശ്വസിക്കുന്നതും ഇതിന്റെ മറ്റൊരു താല്പര്യമാണ്. അല്ലാഹു പറയുന്നു:
مَّا كَانَ مُحَمَّدٌ أَبَا أَحَدٍ مِّن رِّجَالِكُمْ وَلَٰكِن رَّسُولَ اللَّهِ وَخَاتَمَ النَّبِيِّينَ ۗ وَكَانَ اللَّهُ بِكُلِّ شَيْءٍ عَلِيمًا
‘മുഹമ്മദ് നിങ്ങളുടെ പുരുഷന്മാരിൽ ഒരാളുടെയും പിതാവായിട്ടില്ല. എന്നാൽ അദ്ദേഹം അല്ലാഹുവിന്റെ ദൂതനും പ്രവാചകന്മാരിൽ അവസാനത്തെ ആളുമാകുന്നു. അല്ലാഹു ഏത് കാര്യത്തെപ്പറ്റിയും അറിവുള്ളവനാകുന്നു.’⁶
അതുപോലെ, മുഹമ്മദ് നബി ﷺ യെ ഉപദ്രവിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കുക എന്നതും ഇതിന്റെ മറ്റൊരു താല്പര്യമാണ്; അദ്ദേഹത്തിന്റെ വ്യക്തിത്വം, അഭിമാനം, മാർഗ്ഗദർശനം അല്ലെങ്കിൽ മതം എന്നിവയുമായി ബന്ധപ്പെട്ട വാക്കുകളിലൂടെയോ പ്രവൃത്തികളിലൂടെയോ ഉള്ള ഉപദ്രവങ്ങൾ ഇതിൽ പെടുന്നു. അല്ലാഹു പറയുന്നു:
وَالَّذِينَ يُؤْذُونَ رَسُولَ اللَّهِ لَهُمْ عَذَابٌ أَلِيمٌ
‘അല്ലാഹുവിന്റെ റസൂലിനെ ദ്രോഹിക്കുന്നവരാരോ അവർക്ക് വേദനയേറിയ ശിക്ഷയുണ്ട്.’⁷
മുഹമ്മദ് നബി ﷺ യിൽ നിന്നുള്ള എല്ലാ വിവരങ്ങളും വിശ്വസിക്കുക, അദ്ദേഹം കൽപ്പിച്ചതെല്ലാം ശരിവെക്കുക എന്നതും ഇതിന്റെ മറ്റൊരു താല്പര്യമാണ്; കാരണം അദ്ദേഹം സ്വന്തം ഇഷ്ടപ്രകാരമല്ല സംസാരിക്കുന്നത്, അല്ലാഹുവിൽ നിന്നുള്ള ദിവ്യബോധനമല്ലാതെ അദ്ദേഹം കൽപ്പിക്കുകയോ വിലക്കുകയോ ചെയ്യുന്നില്ല. അല്ലാഹു പറയുന്നു:
16: ഇസ്‌ലാമിലെ പ്രവാചകത്വ സാക്ഷ്യത്തിന്റെ അർത്ഥമെന്താണ്?

وَمَا يَنطِقُ عَنِ الْهَوَىٰ ۞ إِنْ هُوَ إِلَّا وَحْيٌ يُوحَىٰ
‘അദ്ദേഹം തന്നിഷ്ടപ്രകാരം സംസാരിക്കുന്നുമില്ല. അത് അദ്ദേഹത്തിന് ദിവ്യബോധനമായി നൽകപ്പെടുന്ന ഒരു സന്ദേശം മാത്രമാകുന്നു.’⁸
- അൽഫത്ഹ് 48:29.
- അസ്സ്വഫ് 61:6.
- അൽഅഅ്റാഫ് 7:158.
- അൽഅഹ്സാബ് 33:21.
- അൽഹശ്ർ 59:7.
- അൽഅഹ്സാബ് 33:40.
- അത്തൗബ 9:61.
- അന്നജ്മ് 53:3-4.