മഹത്വപൂർണ്ണമായ നാല് ദിക്‌റുകൾ

‘അല്ലാഹുവിനെ സ്മരിക്കുക’ എന്നത് അത്യന്തം ശ്രേഷ്ഠമായ ഒരു ഇബാദത്താണ്. ഹൃദയത്തിന്റെ സാന്നിധ്യത്തോടെയും നാവിന്റെ ചലനത്തിലൂടെയും നിർവഹിക്കപ്പെടുന്ന ദിക്‌റിലൂടെയാണ് അല്ലാഹുവിനെ അനുസ്മരിക്കുന്നത്. അല്ലാഹു നാല് വചനങ്ങളെ പ്രത്യേകമായ ചില ശ്രേഷ്ഠതകളാലും മഹത്തായ വ്യതിരിക്തതകളാലും പ്രത്യേകം തിരഞ്ഞെടുത്തിരിക്കുന്നു. ഈ ദൈവിക തെരഞ്ഞെടുപ്പ് തന്നെ, പ്രസ്തുത നാല് വചനങ്ങൾ അതിമഹനീയമാണെന്നും അവയുടെ സ്ഥാനം അത്യുന്നതമാണെന്നും മറ്റ് വചനങ്ങളെക്കാൾ അവയ്ക്ക് പ്രത്യേകതയുണ്ടെന്നും വ്യക്തമായി വിളിച്ചറിയിക്കുന്നു. ഈ നാല് വചനങ്ങളെക്കുറിച്ച് ഓരോ സത്യവിശ്വാസിയും അറിഞ്ഞിരിക്കേണ്ടതുണ്ട്.

سُبْحَانَ اللَّهِ

1. സുബ്ഹാനല്ലാഹ്
(അല്ലാഹു പരമ പരിശുദ്ധനാണ്)

الْحَمْدُ لِلَّهِ

2. അല്‍ഹംദുലില്ലാഹ്
(സ്തുതികള്‍ മുഴുവനും അല്ലാഹുവിന് മാത്രം)

لَا إِلَهَ إِلَّا اللَّهُ

3. ലാ ഇലാഹ ഇല്ലല്ലാഹ്
(യഥാര്‍ഥ ആരാധ്യനായി അല്ലാഹുവല്ലാതെ മറ്റാരുമില്ല)

اللَّهُ أَكْبَرُ

4. അല്ലാഹു അക്ബര്‍
(അല്ലാഹു ഏറ്റവും വലിയവനാണ്)

ഈ ദിക്‌റുകള്‍ അത്യുന്നതമാണെന്ന് വ്യക്തമാക്കുന്ന ധാരാളം ഹദീസുകള്‍ നബി ﷺ നമുക്ക് അറിയിച്ചുതന്നിട്ടുണ്ട്. ഇവ യഥാവിധം നിര്‍വഹിക്കുമ്പോള്‍ ലഭിക്കുന്ന മഹത്തായ പ്രതിഫലങ്ങളും ഉത്കൃഷ്ടതകളും ഇഹലോകത്തും പരലോകത്തും ലഭിക്കുന്ന നന്മകളും നബി ﷺ നമുക്ക് പഠിപ്പിച്ചിട്ടുണ്ട്.
  1. ഏറ്റവും നല്ല വാക്യങ്ങള്‍

നബി ﷺ പറഞ്ഞു:

«أَرْبَعٌ هُنَّ مِنْ أَفْضَلِ الْكَلَامِ، وَهُنَّ مِنَ الْقُرْآنِ، لَا يَضُرُّكَ بِأَيِّهِنَّ بَدَأْتَ: سُبْحَانَ اللَّهِ، وَالْحَمْدُ لِلَّهِ، وَلَا إِلَهَ إِلَّا اللَّهُ، وَاللَّهُ أَكْبَرُ»

നാലു വചനങ്ങൾ വചനങ്ങളിൽ വെച്ച് ഏറ്റവും ഉത്തമമായവയാണ്. അവ ഖുർആനിൽ പെട്ടവയാണ്. അവയിൽ ഏതൊന്നുകൊണ്ട് തുടങ്ങിയാലും നിനക്ക് പ്രശ്‌നമില്ല.
(അവ ഇതാണ്:) സുബ്ഹാനല്ലാഹ്, അല്‍ഹംദുലില്ലാഹ്, ലാ ഇലാഹ ഇല്ലല്ലാഹ്, അല്ലാഹു അക്ബര്‍.
(അബൂദാവൂദ്)

  1. അല്ലാഹുവിന് ഏറ്റവും പ്രിയങ്കരമായ വചനങ്ങള്‍

عَنْ سَمُرَةَ بْنِ جُنْدُبٍ رَضِيَ ٱللّٰهُ عَنْهُ، قَالَ: قَالَ رَسُولُ اللَّهِ ﷺ:

«أَحَبُّ الْكَلَامِ إِلَى اللَّهِ أَرْبَعٌ: سُبْحَانَ اللَّهِ، وَالْحَمْدُ لِلَّهِ، وَلَا إِلَهَ إِلَّا اللَّهُ، وَاللَّهُ أَكْبَرُ، لَا يَضُرُّكَ بِأَيِّهِنَّ بَدَأْتَ»

സമുറ ഇബ്‌നു ജുന്ദുബ് رَضِيَ ٱللّٰهُ عَنْهُ നിവേദനം ചെയ്യുന്നു:
നബി ﷺ പറഞ്ഞു: അല്ലാഹുവിങ്കൽ ഏറ്റവും പ്രിയങ്കരമായ വചനങ്ങൾ നാലാണ്. അവയിൽ ഏതൊന്ന് കൊണ്ട് തുടങ്ങിയാലും നിനക്ക് പ്രശ്‌നമില്ല. (മുസ്‌ലിം: 2137)

  1. നബി ﷺ ഏറ്റവും ഇഷ്ടപ്പെട്ട വചനങ്ങള്‍

عَنْ أَبِي هُرَيْرَةَ رَضِيَ ٱللّٰهُ عَنْهُ، قَالَ: قَالَ رَسُولُ اللَّهِ ﷺ:

«لَأَنْ أَقُولَ: سُبْحَانَ اللَّهِ، وَالْحَمْدُ لِلَّهِ، وَلَا إِلَهَ إِلَّا اللَّهُ، وَاللَّهُ أَكْبَرُ، أَحَبُّ إِلَيَّ مِمَّا طَلَعَتْ عَلَيْهِ الشَّمْسُ»

അബൂ ഹുറൈറ رَضِيَ ٱللّٰهُ عَنْهُ നിവേദനം ചെയ്യുന്നു:
നബി ﷺ പറഞ്ഞു: ‘സുബ്ഹാനല്ലാഹ്, അല്‍ഹംദുലില്ലാഹ്, ലാ ഇലാഹ ഇല്ലല്ലാഹ്, അല്ലാഹു അക്ബര്‍’ എന്ന് പറയുന്നത്, സൂര്യന്‍ ഉദിക്കുന്ന എല്ലാറ്റിനേക്കാളും (ഈ ലോകവും അതിലെ എല്ലാറ്റിനേക്കാളും) എനിക്ക് ഇഷ്ടകരമാണ്.
(മുസ്‌ലിം: 2695)

  1. പാപങ്ങള്‍ മായ്ക്കപ്പെടും

عَنْ أَنَسٍ رَضِيَ ٱللّٰهُ عَنْهُ، أَنَّ رَسُولَ اللَّهِ ﷺ مَرَّ بِشَجَرَةٍ يَابِسَةِ الْوَرَقِ، فَضَرَبَهَا بِعَصَاهُ فَتَنَاثَرَ الْوَرَقُ، فَقَالَ:

«إِنَّ الْحَمْدَ لِلَّهِ، وَسُبْحَانَ اللَّهِ، وَلَا إِلَهَ إِلَّا اللَّهُ، وَاللَّهُ أَكْبَرُ، لَتُسَاقِطُ مِنْ ذُنُوبِ الْعَبْدِ كَمَا تَسَاقَطَ وَرَقُ هَذِهِ الشَّجَرَةِ»

അനസ് رَضِيَ ٱللّٰهُ عَنْهُ നിവേദനം ചെയ്യുന്നു:
നബി ﷺ ഉണങ്ങിയ ഇലകളുള്ള ഒരു വൃക്ഷത്തിനരികിലൂടെ നടന്നു. അദ്ദേഹം തന്റെ വടികൊണ്ട് അതിൽ അടിച്ചപ്പോൾ ഇലകൾ പൊഴിഞ്ഞുവീണു. അപ്പോൾ നബി ﷺ പറഞ്ഞു: ‘അല്‍ഹംദുലില്ലാഹ്, സുബ്ഹാനല്ലാഹ്, ലാ ഇലാഹ ഇല്ലല്ലാഹ്, അല്ലാഹു അക്ബര്‍’ എന്നീ വചനങ്ങൾ ഒരു അടിമയുടെ പാപങ്ങളെ ഈ വൃക്ഷത്തിന്റെ ഇലകൾ പൊഴിയുന്നതുപോലെ കൊഴിച്ചുകളയും.
(തിർമിദി: 3533 – സ്വഹീഹുല്‍ ജാമിഅ്: 1601)

  1. സ്വര്‍ഗത്തിലേക്കുള്ള കൃഷി

عَنْ عَبْدِ اللَّهِ بْنِ مَسْعُودٍ رَضِيَ ٱللّٰهُ عَنْهُ، قَالَ: قَالَ رَسُولُ اللَّهِ ﷺ:

«لَقِيتُ إِبْرَاهِيمَ لَيْلَةَ أُسْرِيَ بِي، فَقَالَ: يَا مُحَمَّدُ، أَقْرِئْ أُمَّتَكَ مِنِّي السَّلَامَ، وَأَخْبِرْهُمْ أَنَّ الْجَنَّةَ طَيِّبَةُ التُّرْبَةِ، عَذْبَةُ الْمَاءِ، وَأَنَّهَا قِيعَانٌ، وَأَنَّ غِرَاسَهَا: سُبْحَانَ اللَّهِ، وَالْحَمْدُ لِلَّهِ، وَلَا إِلَهَ إِلَّا اللَّهُ، وَاللَّهُ أَكْبَرُ»

അബ്ദുല്ലാഹ് ഇബ്‌നു മസ്ഊദ് رَضِيَ ٱللّٰهُ عَنْهُ നിവേദനം ചെയ്യുന്നു:
നബി ﷺ പറഞ്ഞു: ഇസ്റാഅിന്റെ രാത്രിയിൽ ഞാൻ ഇബ്രാഹീം നബി عَلَيْهِ السَّلَام നെ കണ്ടു. അദ്ദേഹം പറഞ്ഞു: ‘മുഹമ്മദേ, നിങ്ങളുടെ ഉമ്മത്തിന് എന്റെ സലാം അറിയിക്കുക. അവരോട് പറയുക: സ്വർഗ്ഗം നല്ല മണ്ണും ശുദ്ധജലവുമുള്ളതും വിശാലവുമാണ്. അതിലെ കൃഷിയാകട്ടെ: സുബ്ഹാനല്ലാഹ്, അല്‍ഹംദുലില്ലാഹ്, ലാ ഇലാഹ ഇല്ലല്ലാഹ്, അല്ലാഹു അക്ബര്‍ എന്നിങ്ങനെയാണ്.’
(തിർമിദി: 3462 – സിൽസിലത്തു സ്വഹീഹ: 105)

  1. നന്‍മയായി രേഖപ്പെടുത്തും

قَالَ رَسُولُ ٱللَّهِ ﷺ:

«إِنَّ ٱللَّهَ تَعَالَى ٱصْطَفَىٰ مِنَ ٱلْكَلَامِ أَرْبَعًا: سُبْحَانَ ٱللَّهِ، وَٱلْحَمْدُ لِلَّهِ، وَلَا إِلَٰهَ إِلَّا ٱللَّهُ، وَٱللَّهُ أَكْبَرُ.
فَمَنْ قَالَ: سُبْحَانَ ٱللَّهِ، كُتِبَتْ لَهُ عِشْرُونَ حَسَنَةً، وَحُطَّتْ عَنْهُ عِشْرُونَ سَيِّئَةً.
وَمَنْ قَالَ: ٱللَّهُ أَكْبَرُ، فَمِثْلُ ذَٰلِكَ.
وَمَنْ قَالَ: لَا إِلَٰهَ إِلَّا ٱللَّهُ، فَمِثْلُ ذَٰلِكَ.
وَمَنْ قَالَ: ٱلْحَمْدُ لِلَّهِ رَبِّ ٱلْعَالَمِينَ مِنْ قِبَلِ نَفْسِهِ، كُتِبَتْ لَهُ ثَلَاثُونَ حَسَنَةً، وَحُطَّتْ عَنْهُ ثَلَاثُونَ خَطِيئَةً»

അബൂ ഹുറൈറ رَضِيَ ٱللّٰهُ عَنْهُ യും അബൂ സഈദ് റَضِيَ ٱللّٰهُ عَنْهُയും നിവേദനം ചെയ്യുന്നു:
നബി ﷺ പറഞ്ഞു: വാക്കുകളില്‍ നാലെണ്ണത്തെ അല്ലാഹു തെരഞ്ഞെടുത്തു — സുബ്ഹാനല്ലാഹ്, അല്‍ഹംദുലില്ലാഹ്, ലാ ഇലാഹ ഇല്ലല്ലാഹ്, അല്ലാഹു അക്ബര്‍.
ഒരാള്‍ ‘സുബ്ഹാനല്ലാഹ്’ എന്നു പറഞ്ഞാല്‍ അവന് ഇരുപത് നന്‍മകള്‍ രേഖപ്പെടുത്തപ്പെടുകയും ഇരുപത് പാപങ്ങള്‍ മാഞ്ഞുപോകുകയും ചെയ്യും.
‘അല്ലാഹു അക്ബര്‍’ എന്നു പറഞ്ഞാലും അതുപോലെ തന്നെയാണ്.
‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്നു പറഞ്ഞാലും അതുപോലെ തന്നെയാണ്.
‘അല്‍ഹംദുലില്ലാഹി റബ്ബില്‍ ആലമീന്‍’ ആത്മാര്‍ത്ഥമായി പറഞ്ഞാല്‍ അവന് മുപ്പത് നന്‍മകള്‍ രേഖപ്പെടുത്തപ്പെടുകയും മുപ്പത് പാപങ്ങള്‍ മാഞ്ഞുപോകുകയും ചെയ്യും.
(അഹ്മദ് / മുസ്നദ്: 2/302 – ഹാകിം – അല്‍ബാനി: സ്വഹീഹുല്‍ ജാമിഅ് 1718)

  1. നരകത്തില്‍ നിന്നും സുരക്ഷ

قَالَ رَسُولُ ٱللَّهِ ﷺ:

«خُذُوا جُنَّتَكُمْ مِنَ ٱلنَّارِ. قُولُوا: سُبْحَانَ ٱللَّهِ، وَٱلْحَمْدُ لِلَّهِ، وَلَا إِلَٰهَ إِلَّا ٱللَّهُ، وَٱللَّهُ أَكْبَرُ؛
فَإِنَّهُنَّ يَأْتِينَ يَوْمَ ٱلْقِيَامَةِ مُقَدِّمَاتٍ وَمُعَقِّبَاتٍ وَمُجَنِّبَاتٍ، وَهُنَّ ٱلْبَاقِيَاتُ ٱلصَّالِحَاتُ»

നബി ﷺ പറഞ്ഞു: “നിങ്ങള്‍ നരകത്തില്‍ നിന്നും നിങ്ങളെ രക്ഷിക്കുന്ന പരിച എടുക്കുക.”
ഞങ്ങള്‍ ചോദിച്ചു: ശത്രുവിനെതിരെ ആണോ?
അദ്ദേഹം പറഞ്ഞു: ഇല്ല, നരകത്തില്‍ നിന്നുള്ള പരിച.
‘സുബ്ഹാനല്ലാഹ്, അല്‍ഹംദുലില്ലാഹ്, ലാ ഇലാഹ ഇല്ലല്ലാഹ്, അല്ലാഹു അക്ബര്‍’ എന്ന് പറയുക.
ഇവ അന്ത്യനാളില്‍ രക്ഷപ്പെടുത്തുന്നവയുമായും മുന്നോട്ട് നയിക്കുന്നവയുമായും വരും. ഇവയാണ് അല്‍ബാഖിയാത്തുസ്സ്വാലിഹാത്ത്.
(ഹാകിം – നസാഇ – അല്‍ബാനി: 3214)

وَٱلْبَاقِيَاتُ ٱلصَّالِحَاتُ خَيْرٌ عِندَ رَبِّكَ ثَوَابًا وَخَيْرٌ أَمَلًا

(ഖുര്‍ആന്‍: 18/46)

  1. നാം അനുസ്മരിക്കപ്പെടും

عَنْ ٱلنُّعْمَانِ بْنِ بَشِيرٍ رَضِيَ ٱللَّهُ عَنْهُ قَالَ: قَالَ رَسُولُ ٱللَّهِ ﷺ:

«إِنَّ مِمَّا تَذْكُرُونَ مِنْ جَلَالِ ٱللَّهِ: ٱلتَّسْبِيحَ، وَٱلتَّهْلِيلَ، وَٱلتَّحْمِيدَ؛ يَنْعَطِفْنَ حَوْلَ ٱلْعَرْشِ، لَهُنَّ دَوِيٌّ كَدَوِيِّ ٱلنَّحْلِ، تُذَكِّرُ بِصَاحِبِهَا»

നുഅ്മാന്‍ ഇബ്‌നു ബശീര്‍ رَضِيَ ٱللّٰهُ عَنْهُ നിവേദനം ചെയ്യുന്നു:
നബി ﷺ പറഞ്ഞു: നിങ്ങള്‍ അല്ലാഹുവിന്റെ മഹത്വത്തെ സ്മരിക്കുന്ന തസ്ബീഹ്, തഹ്‌ലീല്‍, തഹ്മീദ് എന്നിവ അര്‍ഷിന് ചുറ്റും കൂടും. അവയ്ക്ക് തേനീച്ചയുടെ ഇരമ്പലുപോലൊരു ശബ്ദമുണ്ടാകും. അവ അവയുടെ ഉടമയെ അനുസ്മരിക്കും.

  1. നന്‍മയുടെ തുലാസില്‍ ഭാരം കൂടുവാന്‍

عَنْ أَبِي سَلْمَى رَضِيَ ٱللَّهُ عَنْهُ قَالَ: سَمِعْتُ رَسُولَ ٱللَّهِ ﷺ يَقُولُ:

«بَخٍ بَخٍ! مَا أَثْقَلَهُنَّ فِي ٱلْمِيزَانِ: سُبْحَانَ ٱللَّهِ، وَٱلْحَمْدُ لِلَّهِ، وَلَا إِلَٰهَ إِلَّا ٱللَّهُ، وَٱللَّهُ أَكْبَرُ»

നബി ﷺ പറഞ്ഞു: “ബഖിന്‍ ബഖ്! മീസാനില്‍ എത്ര ഭാരം നിറഞ്ഞവയാണ് ഇവ!”
സുബ്ഹാനല്ലാഹ്, അല്‍ഹംദുലില്ലാഹ്, ലാ ഇലാഹ ഇല്ലല്ലാഹ്, അല്ലാഹു അക്ബര്‍.

  1. സ്വദഖയുടെ പ്രതിഫലം

عَنْ أَبِي ذَرٍّ رَضِيَ ٱللَّهُ عَنْهُ قَالَ: قَالَ رَسُولُ ٱللَّهِ ﷺ:

«إِنَّ بِكُلِّ تَسْبِيحَةٍ صَدَقَةً، وَكُلِّ تَكْبِيرَةٍ صَدَقَةً، وَكُلِّ تَحْمِيدَةٍ صَدَقَةً، وَكُلِّ تَهْلِيلَةٍ صَدَقَةً»

അബൂദര്‍ رَضِيَ ٱللّٰهُ عَنْهُ നിവേദനം ചെയ്യുന്നു:
നബി ﷺ പറഞ്ഞു: ഓരോ തസ്ബീഹും സ്വദഖയാണ്. ഓരോ തക്ബീറും സ്വദഖയാണ്. ഓരോ തഹ്മീദും സ്വദഖയാണ്. ഓരോ തഹ്‌ലീലും സ്വദഖയാണ്.
(മുസ്ലിം: 1006)

  1. ഖുര്‍ആന്‍ പാരായണം ചെയ്യാന്‍ കഴിയാത്തവര്‍ക്കുള്ള വചനം

عَنْ عَبْدِ ٱللَّهِ بْنِ أَبِي أَوْفَىٰ رَضِيَ ٱللَّهُ عَنْهُ قَالَ:

قَالَ رَجُلٌ: يَا رَسُولَ ٱللَّهِ، إِنِّي لَا أَسْتَطِيعُ أَنْ آخُذَ مِنَ ٱلْقُرْآنِ شَيْئًا، فَعَلِّمْنِي مَا يُجْزِئُنِي.
قَالَ: قُلْ: سُبْحَانَ ٱللَّهِ، وَٱلْحَمْدُ لِلَّهِ، وَلَا إِلَٰهَ إِلَّا ٱللَّهُ، وَٱللَّهُ أَكْبَرُ، وَلَا حَوْلَ وَلَا قُوَّةَ إِلَّا بِٱللَّهِ»

ഇബ്നു അബി ഔഫാ رَضِيَ ٱللّٰهُ عَنْهُ നിവേദനം ചെയ്യുന്നു:
ഒരു വ്യക്തി നബി ﷺ യോട് പറഞ്ഞു: എനിക്ക് ഖുര്‍ആന്‍ പഠിക്കാന്‍ കഴിയുന്നില്ല. എനിക്ക് മതിയാകുന്ന വാക്കുകള്‍ പഠിപ്പിച്ചാലും.
നബി ﷺ പറഞ്ഞു: ‘സുബ്ഹാനല്ലാഹ്, അല്‍ഹംദുലില്ലാഹ്, ലാ ഇലാഹ ഇല്ലല്ലാഹ്, അല്ലാഹു അക്ബര്‍, ലാ ഹൗല വലാ ഖുവ്വത്ത ഇല്ലാ ബില്ലാഹ്’ എന്നു പറയുക.
(അബൂദാവൂദ്: 832)

ഈ നാല് കലിമത്തുകളുടെ ആഴത്തിലുള്ള അർത്ഥവും മഹത്വവും

സുബ്ഹാനല്ലാഹ്, അല്‍ഹംദുലില്ലാഹ്, ലാ ഇലാഹ ഇല്ലല്ലാഹ്, അല്ലാഹു അക്ബര്‍ എന്നീ നാല് കലിമത്തുകള്‍ ചേര്‍ത്തുപറയുമ്പോള്‍ മുമ്പ് പരാമര്‍ശിച്ച എല്ലാ മഹത്തായ പ്രതിഫലങ്ങളും ലഭിക്കുന്നു. വിശുദ്ധ ഖുര്‍ആന്‍ പാരായണം ചെയ്യാന്‍ കഴിയാത്തവര്‍ക്കുള്ള വചനമായി നബി ﷺ ഇത് പഠിപ്പിച്ചപ്പോള്‍ ഇതോടൊപ്പം لَا حَوْلَ وَلَا قُوَّةَ إِلَّا بِاللَّهِ എന്നും ചേര്‍ത്തു.

ഈ നാല് കലിമത്തുകളില്‍ ഏതെങ്കിലും ഒന്ന് മാത്രം പ്രത്യേകം പറഞ്ഞാലും അതിനും ഉന്നതമായ പ്രതിഫലം നിശ്ചയിക്കപ്പെട്ടിട്ടുണ്ട്.

100 തവണ ദിക്‌റിന്റെ മഹത്വം

عَنْ أُمِّ هَانِئٍ بِنْتِ أَبِي طَالِبٍ رَضِيَ ٱللَّهُ عَنْهَا قَالَتْ:

قَالَ رَسُولُ ٱللَّهِ ﷺ:
«سَبِّحِي ٱللَّهَ مِائَةَ تَسْبِيحَةٍ، فَإِنَّهَا تَعْدِلُ لَكِ مِائَةَ رَقَبَةٍ مِنْ وَلَدِ إِسْمَاعِيلَ.
وَٱحْمَدِي ٱللَّهَ مِائَةَ تَحْمِيدَةٍ، تَعْدِلُ لَكِ مِائَةَ فَرَسٍ فِي سَبِيلِ ٱللَّهِ.
وَكَبِّرِي ٱللَّهَ مِائَةَ تَكْبِيرَةٍ، فَإِنَّهَا تَعْدِلُ لَكِ مِائَةَ بَدَنَةٍ مُتَقَبَّلَةٍ.
وَهَلِّلِي ٱللَّهَ مِائَةَ تَهْلِيلَةٍ، تَمْلَأُ مَا بَيْنَ ٱلسَّمَاءِ وَٱلْأَرْضِ»

ഉമ്മുഹാനിഅ് رَضِيَ ٱللّٰهُ عَنْهَا നിവേദനം ചെയ്യുന്നു:
നബി ﷺ പറഞ്ഞു:
100 തവണ സുബ്ഹാനല്ലാഹ് ചൊല്ലുക — അത് നൂറ് അടിമകളെ മോചിപ്പിച്ചതിന് തുല്യം.
100 തവണ അല്‍ഹംദുലില്ലാഹ് — അത് അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നൂറ് കുതിരകള്‍ക്ക് തുല്യം.
100 തവണ അല്ലാഹു അക്ബര്‍ — അത് നൂറ് ഒട്ടകങ്ങള്‍ക്ക് തുല്യം.
100 തവണ ലാ ഇലാഹ ഇല്ലല്ലാഹ് — അത് ആകാശത്തിനും ഭൂമിക്കും ഇടയില്‍ നിറയും.

രാവിലെയും വൈകുന്നേരവും 100 തവണ

عَنْ عَمْرِو بْنِ شُعَيْبٍ عَنْ أَبِيهِ عَنْ جَدِّهِ رَضِيَ ٱللَّهُ عَنْهُمْ قَالَ:

قَالَ رَسُولُ ٱللَّهِ ﷺ:
«مَنْ قَالَ: سُبْحَانَ ٱللَّهِ مِائَةَ مَرَّةٍ قَبْلَ طُلُوعِ ٱلشَّمْسِ وَقَبْلَ غُرُوبِهَا، كَانَ أَفْضَلَ مِنْ مِائَةِ بَدَنَةٍ.
وَمَنْ قَالَ: ٱلْحَمْدُ لِلَّهِ مِائَةَ مَرَّةٍ، كَانَ أَفْضَلَ مِنْ مِائَةِ فَرَسٍ.
وَمَنْ قَالَ: ٱللَّهُ أَكْبَرُ مِائَةَ مَرَّةٍ، كَانَ أَفْضَلَ مِنْ عِتْقِ مِائَةِ رَقَبَةٍ»

നബി ﷺ പറഞ്ഞു:
രാവിലും വൈകുന്നേരവും 100 തവണ സുബ്ഹാനല്ലാഹ് ചൊല്ലുന്നവന് നൂറ് ഒട്ടകങ്ങളെക്കാള്‍ ഉത്തമ പ്രതിഫലം.
അല്‍ഹംദുലില്ലാഹ് — നൂറ് കുതിരകളെക്കാള്‍.
അല്ലാഹു അക്ബര്‍ — നൂറ് അടിമകളെ മോചിപ്പിച്ചതിനെക്കാള്‍ ഉത്തമം.

ഈ നാല് കലിമത്തുകളുടെ തൗഹീദീയ ആഴം

പണ്ഡിതന്മാര്‍ വിശദീകരിച്ചിരിക്കുന്നു:

تَسْبِيح (സുബ്ഹാനല്ലാഹ്) → അല്ലാഹുവിനെ അപാകതകളില്‍നിന്ന് പരിശുദ്ധപ്പെടുത്തല്‍.

تَحْمِيد (അല്‍ഹംദുലില്ലാഹ്) → അവന്റെ പൂര്‍ണ്ണത സ്ഥാപിക്കല്‍.

تَهْلِيل (ലാ ഇലാഹ ഇല്ലല്ലാഹ്) → ശുദ്ധ തൗഹീദ് പ്രഖ്യാപനം.

تَكْبِير (അല്ലാഹു അക്ബര്‍) → അല്ലാഹുവിനെ മഹത്വപ്പെടുത്തല്‍.

അല്ലാഹുവിന്റെ എല്ലാ നാമങ്ങളും ഈ നാല് കലിമത്തുകളില്‍ അന്തര്‍ലീനമാണ്.

ഖുര്‍ആന്‍ ആയത്തുകള്‍

وَلَذِكْرُ ٱللَّهِ أَكْبَرُ

(ഖുര്‍ആന്‍: 29/45)

أَلَا بِذِكْرِ ٱللَّهِ تَطْمَئِنُّ ٱلْقُلُوبُ

(ഖുര്‍ആന്‍: 13/28)

ഏറ്റവും ഇഷ്ടപ്പെട്ട കര്‍മ്മം

عَنْ مُعَاذِ بْنِ جَبَلٍ رَضِيَ ٱللَّهُ عَنْهُ:

قَالَ رَسُولُ ٱللَّهِ ﷺ:
«أَنْ تَمُوتَ وَلِسَانُكَ رَطْبٌ مِنْ ذِكْرِ ٱللَّهِ»

നബി ﷺ പറഞ്ഞു:
“നിന്റെ നാവ് അല്ലാഹുവിന്റെ സ്മരണയില്‍ നനഞ്ഞിരിക്കെ നീ മരിക്കുകയെന്നതാണ് ഏറ്റവും ഉത്തമ കര്‍മ്മം.”

يَا أَيُّهَا ٱلَّذِينَ آمَنُوا ٱذْكُرُوا ٱللَّهَ ذِكْرًا كَثِيرًا وَسَبِّحُوهُ بُكْرَةً وَأَصِيلًا

(ഖുര്‍ആന്‍: 33/41–42)

സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിനെ ധാരാളമായി സ്മരിക്കുകയും രാവിലെയും വൈകുന്നേരവും അവനെ പ്രകീര്‍ത്തിക്കുകയും ചെയ്യുവിന്‍.

Share This Article
Leave a Comment