Al BasweeraAl BasweeraAl Basweera
  • Home
  • വിഷയങ്ങൾ
    • സിയാസത്തുശ്ശറഇയ്യ
    • സമകാലികം
    • അഖീദ (വിശ്വാസം)
    • മൻഹജ്
    • ബസ്വീറ – بصيرة
    • കര്‍മ്മശാസ്ത്രം
    • ഖുതുബ
    • ചരിത്രം
    • സംസ്കരണം
    • ചോദ്യോത്തരങ്ങൾ
    • പ്രാര്‍ത്ഥനകള്‍
    • ഈ ബുക്ക്
    • കര്‍മങ്ങളുടെ ശ്രേഷ്ടത
    • മവാഖിഫ്
    • വ്യതിയാന കക്ഷികള്‍
    • ഹജ്ജും ഉംറയും
  • ലേഖനങ്ങൾ
  • ദുറൂസല്‍ ഇല്‍മീയ
  • Contact
  • feedback
Search
  • Advertise
© 2025 Al Basweera All Rights Reserved.
Reading: രാഷ്ട്രീയ വികാരങ്ങൾക്കപ്പുറം: അഖീദ സംരക്ഷിക്കേണ്ട സമയം
Share
Sign In
Notification Show More
Font ResizerAa
Al BasweeraAl Basweera
Font ResizerAa
  • ലേഖനങ്ങൾ
  • വിഷയങ്ങൾ
  • സിയാസത്തുശ്ശറഇയ്യ
  • സമകാലികം
  • മൻഹജ്
  • ദുറൂസല്‍ ഇല്‍മീയ
  • അഖീദ (വിശ്വാസം)
  • വ്യതിയാന കക്ഷികള്‍
  • ബസ്വീറ – بصيرة
  • ഈ ബുക്ക്
  • മവാഖിഫ്
  • കര്‍മങ്ങളുടെ ശ്രേഷ്ടത
  • കര്‍മ്മശാസ്ത്രം
  • ഖുതുബ
  • ചരിത്രം
  • ചോദ്യോത്തരങ്ങൾ
  • പ്രാര്‍ത്ഥനകള്‍
  • മറ്റുള്ളവ
  • ഹദീസ്
Search
  • Home
  • വിഷയങ്ങൾ
    • സിയാസത്തുശ്ശറഇയ്യ
    • സമകാലികം
    • അഖീദ (വിശ്വാസം)
    • മൻഹജ്
    • ബസ്വീറ – بصيرة
    • കര്‍മ്മശാസ്ത്രം
    • ഖുതുബ
    • ചരിത്രം
    • സംസ്കരണം
    • ചോദ്യോത്തരങ്ങൾ
    • പ്രാര്‍ത്ഥനകള്‍
    • ഈ ബുക്ക്
    • കര്‍മങ്ങളുടെ ശ്രേഷ്ടത
    • മവാഖിഫ്
    • വ്യതിയാന കക്ഷികള്‍
    • ഹജ്ജും ഉംറയും
  • ലേഖനങ്ങൾ
  • ദുറൂസല്‍ ഇല്‍മീയ
  • Contact
  • feedback
Have an existing account? Sign In
Follow US
  • Advertise
© 2026 Al Basweera. All Rights Reserved.
സമകാലികം

രാഷ്ട്രീയ വികാരങ്ങൾക്കപ്പുറം: അഖീദ സംരക്ഷിക്കേണ്ട സമയം

4 March, 2026
6 Min Read
Share
SHARE

ഇത് ഒരു രാഷ്ട്രീയപരമായ എഴുത്തോ അതല്ല അതുമായി ചർച്ച ചെയ്യാനുള്ള ഒരു ലേഖനമോ അല്ല. നമ്മുടെ ദീനിന്റെ സംരക്ഷണത്തെ കുറിച്ചാണ് ഇവിടെ ഉണർത്തുവാൻ ഉദ്ദേശിക്കുന്നത്. ഇറാനോ, സിറിയയോ, ഫലസ്തീനോ, അതല്ല മറ്റേത് രാജ്യങ്ങളെ കുറിച്ചും ആശങ്കപ്പെടുന്നതിനേക്കാൾ നാം നമ്മുടെ ദീനിന്റെ സംരക്ഷണത്തെക്കുറിച്ച് ഭയപ്പെടുക, അതായത് അവരവരുടെ അഖീദയും മന്ഹജും.

യുദ്ധം ജൂത രാഷ്ട്രവും ഇറാനും തമ്മിലാണ്.

ഇറാൻ ഇസ്രായേലിനെ ആക്രമിക്കുന്നു – സയണിസ്റ്റുകളെ ആക്രമിക്കുന്നവരെ നാം പിന്തുണയ്ക്കേണ്ടതല്ലേ? നാമെല്ലാം മുസ്ലിംകളല്ലേ? പൊതുശത്രുവിനെതിരെ നാം ഒന്നിക്കേണ്ടതല്ലേ? ഒന്നും ചെയ്യാതിരിക്കുന്നതിനേക്കാൾ നല്ലതല്ലേ ഇത്? കുറഞ്ഞപക്ഷം അവരെങ്കിലും എന്തെങ്കിലും ചെയ്യുന്നുണ്ടല്ലോ? മറ്റു ഇസ്ലാമിക രാജ്യങ്ങൾ ഇറാനിനെ പിന്തുണച്ചിട്ടില്ല..ഇതെല്ലാം രാഷ്ട്രീയമല്ലേ? ഇതൊക്കെ മതത്തിൽ ചർച്ച ചെയ്യുന്നത് എന്തിനാണ്?

ഇങ്ങനെ ഇങ്ങനെ അനേകം ചോദ്യങ്ങളും സംശയങ്ങളും ഞാൻ സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധിച്ചിട്ടുണ്ട്. ഇന്നലെ നമുക്കിടയിൽ അറിയപ്പെട്ട ഒരു പ്രബോധകന്റെ സംസാരത്തിൽ കേൾക്കുകയുണ്ടായത് – ”ഇറാനോട് ശിയാക്കളോട് അടിസ്ഥാനപരമായ ആശയങ്ങളിൽ തന്നെ നമ്മൾ വിയോജിപ്പ് പ്രകടിപ്പിക്കുമ്പോൾ പോലും മനുഷ്യത്വം എന്ന സംഗതി മുന്നിൽ വച്ചു ചിന്തിക്കുമ്പോൾ സത്യത്തിൽ ഇറാൻ എന്ന രാജ്യത്തിന്റെ കൂടെ തന്നെയാണ് ആശയപരമായി നമ്മുടെ മനസ്സും.” – എന്നാണ്. ഇതൊക്കെ കാരണമായാണ് ഇങ്ങനെ ഒരു എഴുത്തു ചുരുക്കത്തിൽ അവതരിപ്പിക്കുവാൻ ഞാൻ മുതിരുന്നത്. റബ്ബ് സത്യം മനസ്സിലാക്കുവാൻ എളുപ്പമാക്കട്ടെ..

അടിസ്ഥാനപരമായി ആദ്യം മനസ്സിലാക്കേണ്ടത് മുസ്ലിംകളെ സംബന്ധിച്ചിടത്തോളം ജൂതരാഷ്ട്രവും ഇറാനും ഇരു രാജ്യങ്ങൾ മാത്രമല്ല. ഒന്ന് സിയോണിസ്റ്റ് പദ്ധതിയും മറ്റൊന്ന് റാഫിളികളുടെ ശിയാ പദ്ധതിയുമാണ്. ഇരു രാജ്യങ്ങളും ആക്രമിച്ചിട്ടുള്ളതും അഥവാ ഇരു പദ്ധതികളും ലക്ഷ്യം വെച്ചിട്ടുള്ളതും അഹ്ലുസ്സുന്നയെ ആണ്.

അതെ അവരുടെ പ്രഥമ ശത്രുക്കൾ അഹ്ലുസ്സുന്നയാണ്. ഇപ്പോൾ ഇവർ തമ്മിലുള്ള ഏറ്റുമുട്ടലുകൾ എത്ര കഠിനമായി തോന്നിയാലും – അവർ രണ്ടുപേരും ശത്രുക്കളായി മാറിയ സുഹൃത്തുക്കളാണ്, സ്വന്തം താൽപ്പര്യങ്ങൾക്കുവേണ്ടി മാത്രം പോരാടുന്നവർ.

ഇറാൻ ഇസ്‌ലാമിനോ ഫലസ്തീനോ വേണ്ടിയല്ല ജൂത രാഷ്ട്രത്തെ ആക്രമിക്കുന്നത് – രാഷ്ട്രീയ പ്രതികാരത്തിനും വർഗീയ അഭിമാനത്തിനും വേണ്ടി മാത്രമാണ്.

സിറിയയിൽ ആഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോൾ ഇരു രാജ്യങ്ങളും അവരുടെ താൽപ്പര്യങ്ങൾ കൈവരിക്കാൻ സിറിയയിൽ അതിക്രൂരമായി ഇരുവരും ഇടപ്പെട്ടു. തീർച്ചയായും സിറിയയിലെ ആക്രമിക്കാനും അവിടെ മുസ്‌ലിംകളെ കൂട്ടക്കൊല ചെയ്യാനും മുന്നിട്ടു നിന്നതും അതിൽ ലക്ഷ്യം കണ്ടതും ഇറാനാണ്. പിന്നീട് ജൂത രാഷ്ട്രം ആകട്ടെ ഇവരുടെ ഓരോ ജനറൽമാരെയും കൊലപ്പെടുത്താൻ തുടക്കമിട്ടു. ഇപ്പോൾ വർഷങ്ങളായി മങ്ങിയ അവരുടെ പ്രതിച്ഛായയെക്കുറിച്ചാണ് അവർ ആശങ്കരായത്. അതെ, സ്വന്തം അഭിമാനം തകർന്നതായും ജനറൽമാർ കൊല്ലപ്പെട്ടതായും പ്രതിച്ഛായ തകർന്നതായും അവർക്ക് തോന്നി, അവരുടെ ആളുകൾ തന്നെ അവരെ പുച്ഛിച്ചു തള്ളുന്ന കാഴ്ചകൾ നാം മാധ്യമങ്ങളിൽ കണ്ടതാണ്. അങ്ങനെ, മുറിവേറ്റ അഹങ്കാരത്തിൽ നിന്നാണ് അവർ ഇപ്പോൾ പ്രതികരിക്കുന്നത്, ധീരമായ നീക്കമല്ല മുഖം രക്ഷിക്കാനുള്ള ഒന്നാണ് ഇത്. അല്ലാതെ വിശ്വാസമോ സാഹോദര്യമോ കൊണ്ടല്ല, അങ്ങനെയാണെങ്കിൽ അവർ എന്നേ യുദ്ധം ചെയ്തേനെ. അതെ സഹോദരങ്ങളേ, അവരുടെ മിസൈലിന് വേണ്ടി നിങ്ങൾ നിങ്ങളുടെ തൗഹീദ് ബലി നൽകരുത്. സ്വഹാബത്തിനെതിരെ ദുഷ്പ്രചരണം നടത്തുകയും പവിത്രമായതിനെ ആക്രമിക്കുകയും ചെയ്യുന്നവരുടെ കൈകളിലൂടെ നമുക്ക് പേരിനുപോലും ഒരു ബഹുമാനം ഒരിക്കലും നൽകപ്പെടുകയില്ല.

രണ്ട് അക്രമകാരികൾക്കിടയിൽ കുടുങ്ങാതെ നാം സത്യം പറയണം. സയണിസ്റ്റ് അടിച്ചമർത്തലിനെ നാം തുറന്നുകാട്ടുന്നു, അതേസമയം ഇറാനിയൻ വഞ്ചനയെയും തുറന്നുകാട്ടുന്നു. രണ്ടും അഹ്ലുസ്സുന്നയുടെ ശത്രുക്കളാണ്. രണ്ടിനെയും നേരിടണം. ഏറ്റവും പ്രധാനമായി, “പ്രതിരോധം” എന്ന മിഥ്യാധാരണയിൽ നമ്മുടെ യുവാക്കൾ ശിയാ പ്രത്യയശാസ്ത്രത്തിൽ വീഴുന്നതിൽ നിന്ന് നാം അവരെ സംരക്ഷിക്കണം.

ഇറാൻ ബോംബ് വർഷിക്കുക മാത്രമല്ല – അതിന്റെ വക്രീകൃത മതം പ്രചരിപ്പിക്കുകയും ചെയ്യുന്നു. യുവാക്കൾ ഇറാനെ സ്നേഹിക്കാൻ തുടങ്ങുമ്പോൾ, അവർ മിസൈലുകളെ മാത്രമല്ല സ്നേഹിക്കുന്നത് – അവരുടെ ആശയങ്ങളെയും പുസ്തകങ്ങളെയും പണ്ഡിതന്മാരെയും സ്നേഹിക്കാൻ തുടങ്ങുന്നു. ഇത് രാഷ്ട്രീയമല്ല. ഇസ്‌ലാമിന്റെ സംരക്ഷണത്തെയും അഹ്ലുസ്സുന്നയുടെ ഭാവിയെയും കുറിച്ചാണിത്. അതിനെ അഭിസംബോധനം ചെയ്യാതെയുള്ള ഏതൊരു പ്രബോധകരുടെ നിരീക്ഷണം വഞ്ചനയായിരിക്കും.

നിങ്ങൾ ഇറാഖിനെ മറന്നോ? അഭിമാനിയായ സുന്നി രാജ്യത്തിന്റെ പൈതൃകം വർഗീയ ശിയാ ശക്തികേന്ദ്രമായി മാറ്റിയത് ആരാണ്?നിങ്ങൾ ബാഗ്ദാദിലേക്ക് നോക്കുവാൻ, ഹലബിലേക്ക് നോക്കുവാൻ, സഅ്ദയിൽ നോക്കുവാൻ, ദമാജിലേക്ക് നോക്കുവാൻ, കൊല്ലപ്പെട്ട നമ്മുടെ പണ്ഡിതന്മാരുടെ ഖബറുകളിൽ നോക്കുവാൻ, കത്തിയെറിച്ച ആയിരം കണക്കിന് റബ്ബിന്റെ ഭവനങ്ങളെ ഓർക്കുവാൻ, ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട ഉമ്മമാരെ ഓർക്കുവാൻ നിങ്ങൾ മടിക്കുന്നത് എന്തിനാണ്?

അറിയുക ഇതൊക്കെ മറക്കുവാൻ ശ്രമിക്കുന്നവർ ആരാണെങ്കിലും ഏത് വ്യക്തിയാണെങ്കിലും അവർ മുസ്ലിംകളോട് ദീനിനോട് തന്നെ വഞ്ചന കാണിക്കുന്നവരാണ്!

ഏതൊരു മനുഷ്യത്വത്തിന്റെ പേരിലോ അല്ലാതെയോ ഇറാനോട് അനുകമ്പ പുലർത്തുന്നവർ സ്വന്തത്തോട് വീണ്ടും ചോദിക്കു ഇറാൻ ആരുടെ പക്ഷത്താണ് യഥാർത്ഥത്തിൽ പോരാടുന്നത്?

ഇറാഖിൽ, അഭിമാനികളായ സുന്നികളുടെ നാടിനെ ശിയാ കൊലയാളിസംഘങ്ങളുടെ കളിസ്ഥലമാക്കി മാറ്റിയത് ഇറാനാണ്. ഫല്ലൂജയിലെയും ദിയാലയിലെയും രക്തരൂക്ഷിതമായ തെരുവുകളിലൂടെ “യാ ലി-ഥാരത്ത് അൽ-ഹുസൈൻ” എന്ന മുദ്രാവാക്യങ്ങൾ മുഴങ്ങിയത് ഹുസൈനെ ബഹുമാനിക്കാൻ വേണ്ടിയല്ല, മറിച്ച് അഹ്ലുസ്സുന്നത്തിലെ പണ്ഡിതന്മാരെയും കുട്ടികളെയും കൊല്ലാൻ വേണ്ടിയാണെന്ന് എല്ലാം. ഇറാന്റെ താല്പര്യങ്ങളാൾ സംഭവിച്ചു. വീടുകൾ കത്തിക്കാനും, ആളുകളെ തൂക്കിലേറ്റാനും, ശിയാ മിലിഷ്യകൾക്ക് അധികാരം നൽകിയത് ഇറാനാണ്. അവർ ഇത് ഇസ്രായേലിനോട് ചെയ്തില്ല. അവർ ഇത് ചെയ്തത് മുസ്ലിംകളോടാണ് അഹ്ലുസ്സുന്നയോടാണ് നിങ്ങളുടെ സഹോദരങ്ങളോടാണ്!

സിറിയയിൽ, ബഷാർ അവസാന ശ്വാസം വലിക്കുമ്പോൾ ആരാണ് അദ്ദേഹത്തെ രക്ഷിക്കാൻ വന്നത്? ഇറാൻ. “ലാ ഇലാഹ ഇല്ലല്ലാഹ്” എന്ന് പറയാൻ ധൈര്യപ്പെട്ട ഒരു ജനതയെ തകർക്കാൻ ഹിസ്ബുള്ള പോരാളികളെയും, സൈനബിയ്യൂണിനെയും, ഫാത്തിമിയ്യൂണിനെയും, ലഭ്യമായ എല്ലാ ശിയാ അക്രമ സംഘങ്ങളെയും അയച്ചത് ആരാണ്? ഇറാൻ! അവരുടെ ഉന്നത ഉദ്യോഗസ്ഥരിൽ ഒരാൾ ഒരിക്കൽ പറഞ്ഞു: “ദമാസ്കസ് വീണാൽ, ഖും വീഴും.” അത്രയേ നിങ്ങൾ അറിയേണ്ടൂ. അവർ അൽ-അഖ്സയ്ക്ക് വേണ്ടി പോരാടിയില്ല. അവർ ഖുമ്മിന് വേണ്ടി പോരാടി.

യമനിൽ, മക്കയെയും റിയാദിനെയും റോക്കറ്റുകൾ ഉപയോഗിച്ച് ലക്ഷ്യം വച്ചപ്പോൾ ഹൂത്തികൾ ഒറ്റയ്ക്കായിരുന്നില്ല പ്രവർത്തിച്ചത്. അവരെ സായുധരാക്കിയത് ഇറാനാണ്. അവർക്ക് ധനസഹായം നൽകിയത് ഇറാനാണ്. മുസ്ലിം നാടുകളിൽ ഫിത്‌നയ്ക്ക് വാതിൽ തുറന്നത് ഇറാനാണ്. ഇവ വെറും വിവരങ്ങൾ അല്ല. വർഗീയ അഭിലാഷങ്ങളും സാമ്രാജ്യത്വ സ്വപ്നങ്ങളുംക്കിടയിൽ കുടുങ്ങിയ നിരപരാധികളായ കുടുംബങ്ങളുടെ നിലവിളികളിലും സുന്നികളുടെ രക്തത്തിലും എഴുതിയ വസ്തുതകളാണിവ.

ഇന്നും ആഫ്രിക്കയിൽ ഇറാൻ നിശബ്ദമായി അതിന്റെ വിഷം പ്രചരിപ്പിക്കുന്നു. അവർ നൈജീരിയയിലും ഉഗാണ്ടയിലും ടാൻസാനിയയിലും ഹുസൈനിയ്യാക്കൾ നിർമ്മിക്കുന്നു. സ്വഹാബത്തിനെ ശപിക്കുകയും വിശ്വാസികളുടെ ഉമ്മ ആഇശയെ (റ) അപമാനിക്കുകയും ചെയ്യുന്ന പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചും വിതരണം ചെയ്തു അവർ ഈ പ്രദേശത്തെ നിറയ്ക്കുന്നു. അവർ ദരിദ്രർക്ക് പണം നൽകുന്നു, അവരെ പോറ്റാൻ വേണ്ടിയല്ല, മറിച്ച് അവരെ ശിയാക്കളാക്കാൻ വേണ്ടിയാണ് – പ്രവാചകൻ ﷺയെക്കാൾ ഗുഹയിലെ ഇമാമിനെ സ്നേഹിക്കുന്ന ഒരു പുതിയ തലമുറയെ അവർ അവിടെ വളർത്തുന്നു.

അല്ലാഹുവാണെ, ശിയാക്കളും ജൂത തീവ്രവാദികളും ഈ ഉമ്മത്തിന്റെ ശത്രുക്കളാണ്. ഒന്ന് നമ്മുടെ ഭൂമി കൈവശപ്പെടുത്തുന്നു, മറ്റൊന്ന് നമ്മുടെ മതത്തിന് വിഷം കൊടുക്കുന്നു. അവർ പരസ്പരം ആക്രമിക്കുമ്പോൾ, വിശ്വാസി അസത്യത്തിൽ പക്ഷം പിടിക്കുന്നില്ല. നാം ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു:

اللَّهُمَّ اضْرِبِ الظَّالِمِينَ بِالظَّالِمِينَ، وَأَخْرِجْنَا مِنْ بَيْنِهِمْ سَالِمِينَ.

“അല്ലാഹുവേ, അക്രമികളെ അക്രമകാരികളെ കൊണ്ട് തന്നെ നശിപ്പിക്കണമേ, ഞങ്ങളെ അവരിൽ നിന്ന് സുരക്ഷിതരായി കാത്തുകൊള്ളണമേ.”

അതോടൊപ്പം, ജൂത തീവ്രവാദ രാഷ്ട്രം സ്വന്തം ഇഷ്ടപ്രകാരം ആക്രമിക്കുകയും അയൽരാജ്യങ്ങളുടെ സമാധാനത്തെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുത് മേഖലയിലെ ഒരു രാഷ്ട്രവും അംഗീകരിക്കുകയില്ല, അവർ അപലിപിക്കുക തന്നെ ചെയ്യേണ്ടതാണ്. സംഘർഷം കുറയ്ക്കുന്നതിനും, പ്രാദേശിക സ്ഥിരതയ്ക്കും, ജൂത രാഷ്ട്രത്തിന്റെ പെരുമാറ്റത്തെ എതിർക്കുന്നതിനുമുള്ള പ്രതിബദ്ധതയാണ് ഇത് പ്രതിഫലിപ്പിക്കുന്നത്. പ്രത്യേകിച്ചും അനന്തരഫലങ്ങൾ ഒരു പ്രാദേശിക യുദ്ധത്തിന് തീ കൊളുത്തുകയും ഉമ്മത്തിനെ അസ്ഥിരപ്പെടുത്തുകയും നിരപരാധികൾക്ക് കൂടുതൽ കഷ്ടപ്പാടുകൾ വരുത്തുകയും ചെയ്യുമ്പോൾ. കുഴപ്പങ്ങൾ സൃഷ്ടിക്കുന്ന വിദേശ ഇടപെടലുകളെ നിരസിക്കുന്ന നിലപാടാണ് അവർ നിലനിർത്തുന്നത്.

അല്ലാഹു ഉമ്മത്തിനെ സംരക്ഷിക്കട്ടെ, അഹ്ലുസ്സുന്നത്തി വൽ ജമാഅത്തിനെ അല്ലാഹു കാത്തുരക്ഷിക്കട്ടെ, ദീനിനെ മറയാക്കി ഉയർത്തപ്പെടുന്ന എല്ലാ വ്യാജ പതാകകളെയും അവൻ തുറന്നുകാട്ടട്ടെ..

اللهم صلي وسلم على نبينا محمد وعلى آله وصحبه أجمعين..

Share This Article
Facebook Whatsapp Whatsapp Telegram Email Copy Link Print
Share
Previous Article അലി ഖാംനഈ: ഇസ്‌ലാമിന്റെ ശത്രു!
Next Article സമകാലിക സംഭവങ്ങളിലും ഫിത്‌നകളിലും ഒരു മുസ്‌ലിമിന്റെ ശറഇയായ നിലപാട്
Leave a Comment Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Al BasweeraAl Basweera
Follow US
© 2026 Al Basweera All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?